AlappuzhaKeralaNattuvarthaLatest NewsNewsCrime

എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍

നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്

ആലപ്പുഴ: എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി യോഗം പുറക്കാട് 796 നമ്പര്‍ ശാഖാ സെക്രട്ടറി സി. രാജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശാഖാ കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു രാജുവിന്റെ മൃതദേഹം.

Read Also : സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത: ആരോഗ്യവകുപ്പിന്റെ അടിയന്തിര ഉന്നതതലയോഗം ഇന്ന്

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളും ശാഖാ ഭാരവാഹികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 11.30 ഓടെ ശാഖാ കോണ്‍ഫറന്‍സ് ഹാളില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാഖയിലെ വിമത വിഭാഗം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് അമ്പലപ്പുഴ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 9 വര്‍ഷമായി ശാഖ സെക്രട്ടറിയായിരുന്നു സി രാജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button