Latest NewsNewsInternational

ബാറില്‍ പുതിയതായി ഓഫർ പ്രഖ്യാപിച്ചു: പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോയി, അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്

വീടിന്റെ പരിസരത്തുള്ള ബാറില്‍ പുതിയതായി പ്രഖ്യാപിച്ച ഓഫര്‍ നോക്കാന്‍ പോയതായിരുന്നുവെന്നാണ് പെറിയ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി.

ഒക്ലഹോമ: പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിൽ എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് ബാറില്‍ പോയ അമ്മയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏല്‍പ്പിച്ചാണ് ഇവര്‍ ബാറില്‍ മദ്യപിക്കാനായി പോയത്. ഇരുപത്തിയേഴ് വയസ് പ്രായമുള്ള പെറിയ എന്ന യുവതിയാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള അപ്രതീക്ഷിത സംഘം യുവതിയുടെ വീട്ടിലെത്തിയതോടെയാണ് അമ്മ വീട്ടില്‍ ഇല്ലെന്ന വിവരം മനസിലാവുന്നത്.

സൌത്ത് വെസ്റ്റിലും ബ്ലാക്ക് വെല്‍ഡറിലും നടന്ന പരിശോധനയുടെ ഭാഗമായാണ് സംഘം ഇവരുടെ വീട്ടിലുമെത്തിയത്. ഇളയ സഹോദരങ്ങള്‍ക്ക് ഭക്ഷണമായി പിസ നല്‍കുകയായിരുന്നു സംഘം വീട്ടിലെത്തുമ്പോള്‍ മൂത്ത കുഞ്ഞ്. കുഞ്ഞുങ്ങള്‍ക്ക് എന്തുകൊണ്ടാണ് പിസ നല്‍കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു എട്ട് വയസുള്ള കുഞ്ഞിന്‍റെ മറുപടി. ഇതേ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വാഹനം ഓടിച്ച് പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തുന്നതും.

Read Also: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി : അംഗീകാരം നല്‍കി കേന്ദ്രമന്ത്രി സഭ

വീടിന്റെ പരിസരത്തുള്ള ബാറില്‍ പുതിയതായി പ്രഖ്യാപിച്ച ഓഫര്‍ നോക്കാന്‍ പോയതായിരുന്നുവെന്നാണ് പെറിയ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി. കുട്ടികളോടുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ പെറിയ ഇത് സ്ഥിരം ചെയ്യാറുള്ള കാര്യമാണ്. തണുപ്പുകാലമായിട്ടു വീട്ടില്‍ ഹീറ്റര്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് ഇരുപത്തിയേഴുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജയില്‍ താമസം പൂര്‍ത്തിയാവുന്നത് വരെ യുവതിയുടെ ബന്ധുവിന്‍റെ സംരക്ഷണത്തിലാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button