
ആലുവ: സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34 ) ആണ് പൊലീസ് പിടിയിലായത്. ആലുവ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ആലുവ ഗവ.ആശുപത്രിക്ക് സമീപമുള്ള സ്‌ഥാപനത്തിലാണ് മുക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ് പണയം വയ്ക്കാൻ ശ്രമിച്ചത്. സ്ഥാപനം ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആലുവ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments