Latest NewsKeralaNewsCrime

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം പീഡിപ്പിച്ചു: പിതാവിന് 30 വർഷം കഠിനതടവ്

കോട്ടയം : പ്രായപൂർത്തിയാകാത്ത മകളെ 5 വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാർ ആണ് ശിക്ഷ വിധിച്ചത്. മൂന്ന് വ്യത്യസ്ത വകുപ്പുകളിലായി 10 വർഷം വീതമാണ് ശിക്ഷ.

മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു എന്നാണ് കേസ്. അയൽവാസിയായ സ്ത്രീയോട് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കേസിൽ ഇടപെടുകയും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Read Also  :  ‘ആത്മനിർഭർ ഭാരത്’ ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരം : ബ്രിട്ടീഷ് കമ്പനികൾ

പെൺകുട്ടിക്ക് ഇപ്പോൾ 20 വയസ്സുണ്ട്. കേസിന്റെ വിസ്താര വേളയിൽ പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാൽ, വീണ്ടും വിസ്തരിച്ചപ്പോൾ, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛൻ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നും പെൺകുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button