ThiruvananthapuramNattuvarthaKeralaNews

കാല് കയറ്റി ഇരിക്കാന്‍ പാടില്ല വലിയ ആളുകള്‍ വരുന്ന സ്ഥലമാണ് : സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അപമാനിച്ചെന്ന് യുവതി

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ യുവതിയെ അപമാനിച്ചതായി പരാതി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുപോയ പി.ജി ഡോക്ടറെ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചെന്ന് പരാതി നൽകിയത്.

Also Read : യൂട്യൂബറെ ആക്രമിച്ച കേസ്: നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കാന്‍ പാടില്ലെന്ന് ഡോക്ടർ അജിത്രയോട് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ പറഞ്ഞുവെന്നാണ് പരാതിക്കാരി മൊഴി നൽകിയത്. സ്ത്രീകള്‍ കാല്‍ കയറ്റിവെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ എന്നാല്‍ തുണിയുക്കാതെ നടക്ക് എന്നും സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ പറഞ്ഞെന്ന് ഡോക്ടർ അജിത്ര പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്ക്ക് എത്തിയപ്പോഴയിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button