ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇന്നും നാളെയും പണിമുടക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ എടിഎം സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയും പണിമുടക്ക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎന്‍ബിഒസി തുടങ്ങിയ സംഘടനകള്‍ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധത്തില്‍ പൊതു, സ്വകാര്യ, വിദേശ ബാങ്കുകള്‍ അടഞ്ഞുകിടക്കും. 10 ലക്ഷം ജീവനക്കാരാണ് പണിമുടക്കുന്നത്.
Post Your Comments