ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനോടൊപ്പമുള്ള ചിത്രമാണ് ‘പിച്ചർ ലോഡഡ് വിത്ത് പോസ്സിബിലിറ്റീസ്’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കു വെച്ചത്.
Picture loaded with possibilities …. With Bhajji the shining star pic.twitter.com/5TWhPzFpNl
— Navjot Singh Sidhu (@sherryontopp) December 15, 2021
2022-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനു മുമ്പ് ഹർഭജൻ സിംഗ് കോൺഗ്രസിൽ ചേരുമോ എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ചിത്രവും അനുയോജ്യമായ അടിക്കുറിപ്പും കോൺഗ്രസ് അണികൾക്ക് വൻ പ്രതീക്ഷ നൽകുന്നു.
അതേസമയം, ഹർഭജൻ സിംഗിനോടൊപ്പം, മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെയും പാർട്ടിയിലേക്ക് കൊണ്ടു വരാൻ ബിജെപി ശ്രമം തുടങ്ങിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജവാർത്തകളാണ് എന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ പ്രതികരണം.
Post Your Comments