Latest NewsInternational

ലക്ഷ്യം തകർത്ത് ലേസർ : ഹൈ എനർജി ലേസർ ആയുധം വിജയകരമായി പരീക്ഷിച്ച് യു.എസ് നാവികസേന

ന്യൂയോർക്ക്: പുതുതലമുറയുടെ ആയുധമായ ഹൈഎനർജി ലേസർ വെപ്പൺ വിജയകരമായി പരീക്ഷിച്ച് യു.എസ് നാവികസേന. യമനും ഡിജിബൂട്ടിയ്ക്കും ഇടയിലുള്ള ഗൾഫ് ഓഫ് ഏദനിൽ വച്ചാണ് നാവികസേന അത്യാധുനികമായ ഈ ആയുധം പരീക്ഷിച്ചത്.

ഒഴുകിക്കൊണ്ടിരിക്കുന്ന ലക്ഷ്യത്തെ നാവികസേനയുടെ ലേസർ ആയുധം വിജയകരമായി തകർത്തുവെന്ന് പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ഭാഗമായ യു.എസ്.എസ് പോർട്ട്ലാൻഡ് എന്ന നാവികസേനയുടെ കപ്പലിലാണ് ലേസർ ആയുധം ഘടിപ്പിച്ചിരുന്നത്.

യു.എസ്.ഫിഫ്ത് ഫ്ലീറ്റ്, തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നാവികഭ്യാസത്തിന്റെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. 150 കിലോവാട്ട് ഊർജ്ജം പുറപ്പെടുവിക്കുന്ന എൽ.ഡബ്ലിയു.എസ്.ഡി, അമേരിക്കൻ നാവികസേനയുടെ ഏറ്റവും ശക്തമായ ലേസർ ആയുധമാണ്. ചെറുകിട തീരുമാനങ്ങളെ വെടിവെച്ചിടാനുപയോഗിക്കുന്ന എൽ.എ.ഡബ്ലിയു.എസ് ലേസർ ആയുധത്തിന് 30 കിലോവാട്ട് മാത്രമേ ശേഷിയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button