കോഴിക്കോട്: നടക്കാവിൽ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ കോളേജ് ഒഴിപ്പിക്കാൻ ട്രൈബ്യുണൽ ഉത്തരവ്.വഖഫ് ഭൂമിയിൽ ആണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് ട്രൈബ്യുണൽ കണ്ടെത്തി. വഖഫ് ഭൂമിയിലെ 25 കോടിയുടെ കെട്ടിടവും 79സെന്റ് ഭൂമിയും 45ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ട്രൈബ്യുണൽ ഫസൽ ഗഫൂറിനോട് ആവശ്യപ്പെട്ടു.
ഫസല്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ട്രൈബ്യൂണൽ ഉത്തരവ്. ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്താണ് കോളേജ് സ്ഥാപിച്ചതെന്ന ഫസൽ ഗഫൂറിന്റെ വാദം ട്രൈബ്യുണൽ അംഗീകരിച്ചില്ല. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്.
വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നിർമ്മിച്ചതെന്നായിരുന്നു വഖഫ് ബോര്‍ഡിന്റെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് ട്രൈബ്യുണൽ ഉത്തരവ് ഇറക്കിയത്. സമാനമായ നിരവധി ഭൂമി തട്ടിപ്പ് കേസുകളിൽ ഫസൽ ഗഫൂർ പ്രതിയാണ് എന്നാണ് വഖഫിന്റെ ആരോപണം.
Post Your Comments