Latest NewsNewsInternationalGulfQatar

ദേശീയ ദിനം: പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ഡിസംബർ 19 ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് അമീരി ദിവാൻ വ്യക്തമാക്കി. ഡിസംബർ 18 ശനിയാഴ്ചയാണ് ഖത്തർ ദേശീയ ദിനാഘോഷം. വിപുലമായ ആഘോഷങ്ങളാണ് ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

Read Also: 11 വയസ്സുള്ളപ്പോൾ തന്നെ പോൺ കാണാൻ തുടങ്ങി, താനും അതിലൊരാളാണ് എന്ന് തോന്നിയയിരുന്നു: ഗ്രാമി ജേതാവ് ബില്ലി ഐലിഷ്

ഫിഫ അറബ് കപ്പ് ഫൈനൽ ദിനം കൂടി ആയതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കൂടി ആകർഷിക്കുന്ന പരിപാടികളാണ് ഖത്തറിൽ നടക്കുക. സൈനിക പരേഡ് അടക്കം വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഡിസംബർ 12 മുതലാണ് ഓഫർ ആരംഭിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ ഓഫർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഓഫർ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്കാണ് 35 ശതമാനം വരെ ഇളവ് ലഭിക്കുക. ഖത്തർ എയർവേയ്‌സ് സർവീസുള്ള 140 നഗരങ്ങളിലേക്കു ഓഫർ ലഭിക്കുന്നതെന്നും ഡിസംബർ 12 നും 18 നും ഇടയിൽ ടിക്കറ്റെടുക്കുന്നവർ ഡിസംബർ 26 നും 2022 ജൂൺ 15നും ഇടയിൽ വേണം യാത്ര ചെയ്യാനെന്നും ഖത്തർ എയർവേയ്സ് വിശദമാക്കി.

Read Also: അടുത്ത നവോത്ഥാന നാടകം: ആദ്യം കുഞ്ഞുങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കൂ മന്ത്രീ, എന്നിട്ടാവാം ലിംഗനീതി

shortlink

Related Articles

Post Your Comments

Related Articles


Back to top button