ജിദ്ദ: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇപ്പോൾ കോവിഡ് വാക്സിന്റെ മൂന്ന് ഡോസിന്റെയും വിവരങ്ങൾ തവൽക്കനാ ആപ്പിൽ നൽകാനാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാമത്തെ ഡോസ് നൽകി ഇതുവരെ തുടങ്ങിയിട്ടില്ല. ഇഖാമയുള്ള സൗദി പ്രവാസികൾക്ക് രണ്ട് ഡോസ് എടുത്താൽ തവക്കൽനായിൽ വിവരങ്ങൾ ചേർക്കാൻ കഴിയുമായിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ ഒഴിവായത്.
സൗദിയിൽ കോവിഡ് വാക്സിൻ മൂന്ന് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാക്കിയിരുന്നു. ഫെബ്രുവരി മുതൽ രണ്ടാം ഡോസ് എടുത്തു നിശ്ചിത സമയം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും ജോലിയ്ക്കും പ്രവേശിക്കാൻ കഴിയില്ല.
Post Your Comments