Latest NewsNewsIndia

ബിജെപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട: ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച തന്റെ ഐഡന്റിറ്റി മനുഷ്യന്‍ എന്നാണെന്ന് മമത

കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കി അശുദ്ധമാക്കിയത് ബിജെപി

പനാജി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് പിടിക്കാനായി ബിജെപി മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച തന്റെ ഐഡന്റിറ്റി മനുഷ്യന്‍ എന്നതാണെന്നും ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മമത വ്യക്തമാക്കി.

Read Also : പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ ഹാജരാകാതെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ഗംഗയില്‍ മുങ്ങി നിവരുകയും ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളില്‍ ഭജനമിരിക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കി അശുദ്ധമാക്കിയത് ബിജെപിയാണെന്ന് അവര്‍ ആരോപിച്ചു. ബിജെപിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഒന്നുമില്ലെങ്കില്‍ അവര്‍ വ്യാജ വീഡിയോകള്‍ നിര്‍മിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ഗോവയില്‍ ബിജെപിക്ക് അന്ത്യം കുറിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മമത പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ന്യൂനപക്ഷങ്ങളെ നിങ്ങള്‍ക്ക് ഒറ്റപ്പെടുത്താനാവില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗോവയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മമതാ ബാനര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button