എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി സന്ദർശനവും കാശി വിശ്വനാഥ കോറിഡോറിന്റെ ഉദ്‌ഘാടന ചടങ്ങുകളും വലിയ വാർത്തയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ കാശിക്ക് പഴയ പ്രൗഢി തിരിച്ചു കിട്ടിയെന്നും ഒരു ഔറംഗസേബ് ഇന്ത്യയുടെ സംസ്കാരം തകർത്താൽ ഒരു ശിവജി ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കൂടാതെ രാജ്യത്തെ ജനങ്ങളുടെ ഒന്നടങ്കം പ്രശംസ ഏറ്റുവാങ്ങിയ ഒരു പ്രവർത്തനം കൂടി അദ്ദേഹം കാശിയിൽ ചെയ്തിരുന്നു.
കാശി ഇടനാഴിയുടെ പണികൾ ചെയ്ത തൊഴിലാളികൾക്കൊപ്പം ഫോട്ടോയെടുത്തും അവർക്കൊപ്പം ഭക്ഷണവും കഴിച്ചും അദ്ദേഹം പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നു. ഇതിനു ശേഷം ഇതെല്ലം നാടകമാണെന്ന തരത്തിലാണ് കേരളത്തിലെ ഇടത് ആക്ടിവിസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്. ഇതിനായി ഇവർ അദ്ദേഹത്തിന്റെ പ്ളേറ്റിന്റെ ഫോട്ടോയും മറ്റും തൊഴിലാളികളുടേതുമായി താരതമ്യം ചെയ്തിരുന്നു. ഇതിനിടെ ഐഷ സുൽത്താനയും ഇത് നാടകമാണെന്ന തരത്തിൽ പ്രചാരണവും നടത്തി.
അയിഷയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളകുട്ടി രംഗത്തെത്തി. ഇത് ഭാരതീയ സംസ്കാരമാണെന്നും പണ്ട് മുകൾ കാലത്തു ചില നിർമ്മാണം നടത്തിയ ജോലിക്കാരെയും ശില്പികളെയും കൈവെട്ടിയതു പോലെ അല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ലക്ഷദ്വീപ് സേവ്ഫോറത്തിന്റ( ആ പ്രസ്ഥാനംഇന്ന് നിലവിലില്ല ) ബ്രാൻഡ് അംബാസിഡർ ഐഷാസുൽത്താൻ
മോദിജി കാശി പുന:നിർമ്മിച്ച തൊഴിലാളികൾകൊപ്പം ഭക്ഷണം കഴിച്ചതിനെ കൊഞ്ഞനം കാട്ടി
FB യിൽ പോസ്റ്റിട്ടത് കണ്ടു.
പ്രിയപെട്ട ഐഷ,
വിമർശിക്കാം പക്ഷെ വേദനിപ്പിക്കരുത്.
നിങ്ങള് കണ്ട്പിടിച്ചത്
തീൻമേശയിൽപ്ലെയിറ്റ് വെച്ചതിലുള്ള
അപാകതയാണ്
ഐഷാ , ഇത് സിനിമയയല്ല
എഡിറ്റ് ചെയ്ത് പെർഫക്റ്റക്കാൻ
ഇത് പ്രധാനസേവകന്റെ
ആത്മാർത്ഥമായ സ്നേഹസമീപനമാണ്
ചരിത്ര സംഭവമാണ്
കാശി കോറിഡോർ ഉൽഘാടനം
ആ വികസന വിസ്മയത്തിൽ പങ്കെടുക്കാൻ
ഭാഗ്യം കാട്ടിയ ഒരാളെന്ന നിലയിൽ
പറയട്ടെ.
ആ ചടങ്ങളിലെ
ദിവ്യകാശി, ഭവ്യകാശി പരിപാടിയിലെ
ഉള്ളിൽ തട്ടിയ രംഗം
തൊഴിലാളികളെ ആദരിച്ചത് തന്നെയാണ്
പുഷ്പവൃഷ്ടി നടത്തിയതാണ്
അവർക്കൊപ്പം ഫോട്ടാഎടുത്തതാണ്….
പ്രധാനമന്ത്രി
ഒരു പന്തിയിൽ അവർക്കിടയിലിരുന്ന്
ഭക്ഷണം കഴിച്ചതാണ്…
ഐഷാ നിങ്ങള്ക്ക്
തൊഴിലാളികളെ ആദരിച്ചതിന്റെ പ്രധാന്യം അറിയാൻ
ഇതിന് സമാനമായ ഒരു ചരിത്രസംഭവം പറയട്ടെ.
ആയിരം വർഷങ്ങൾക്ക് മുമ്പ്
തമിഴ്നാട്ടിലെ ബൃഹത് ഈശ്വരക്ഷേത്രം
പണിത തൊഴിലാളികളെ രാജരാജ ചോളൻ പട്ടും,വളയുംനൽകി
ആദരിച്ചിരുന്നു…
അത്പോലയാണ്
മോദി ആ പാവം തൊഴിലാളികളുടെ ഒപ്പം ഫോട്ടോ എടുത്തതും ഭക്ഷണം കഴിച്ച് ആദരിച്ചതും.
അല്ലാതെ തന്റെ പേരിനൊപ്പം
വാലായി ചേർത്ത സുൽത്താൻമാർ പണ്ട്
ശില്പികളുടെ കൈവെട്ടിയത്
പോലെയല്ല.
ഇത് ഒരു പ്രത്യേക സംസ്കാരമാണ്
ലോകത്ത് ഒരിടത്തും
കാണാത്ത
സഹിഷ്ണുതയുടെ ..
സമാധാനത്തിന്റെ…
ധർമ്മത്തിന്റെ…
മഹാ പരപമ്പരയുടെ തുടർച്ച..
നിങ്ങള് വളർന്നു വരുന്ന
ഒരു കലാകാരിയാണല്ലൊ ?
ഇന്ത്യയിൽ പ്രസിദ്ധനായ ഒരു കാലാകാരൻ ഉണ്ടായിരുന്നു.
ഷെഹ്‌നായി സംഗീത സമ്രാട്ട് ഉസ്താദ് ബിസ്‌മില്ലാഖാൻ.
കാശി വിശ്വനാഥന്റെമുന്നിൽ തന്റെ സംഗീതം കാണിക്കയായിനൽകിയ
മഹാനായ കലാകാരനാണ്
അവർ.
ഐഷാ ഇതൊന്നും
അറിയാതെ
ജിഹാദികളുടെ കൈയ്യടി കിട്ടാൻ മാത്രം
FB പോസ്റ്റ് ഇടരുത്.
Post Your Comments