ജെറുസലേം: ഇറാനിൽ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതി അമേരിക്കയെ അറിയിച്ചെങ്കിൽ, അത് ആന മണ്ടത്തരമാണെന്ന് മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു.എസുമൊത്ത് സംയുക്തമായി ഇറാനിലെ ആണവ റിയാക്ടറുകൾ ആക്രമിച്ചു തകർക്കാൻ ഇസ്രയേലി വ്യോമസേന പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ന്യൂ യോർക്ക് ടൈംസിലാണ് ഇസ്രയേൽ-അമേരിക്ക സംയുക്ത വ്യോമാക്രമണ പദ്ധതിയെക്കുറിച്ച് ഞാൻ വായിച്ചത്. സൈനിക പദ്ധതികൾ അമേരിക്കയുമായി ഇസ്രായേൽ പങ്കുവെക്കുന്നുണ്ട് എന്ന് അതിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ അതൊരു ആന മണ്ടത്തരമാണ്’ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അമേരിക്കയുടേയും മറ്റു സഖ്യ രാഷ്ട്രങ്ങളുടെയും വിലക്കുകൾ തൃണവൽഗണിച്ച് ഇറാൻ ആണവ സമ്പുഷ്ടീകരണം തുടരുകയാണ്. ഇറാൻ ഒരു ആണവ രാഷ്ട്രമായാൽ, ഏതൊക്കെ ഭീകരരുടെ കയ്യിൽ ആണവായുധങ്ങൾ എത്തിച്ചേരുമെന്ന് പറയാൻ സാധിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് മുസ്ലിം രാഷ്ട്രങ്ങളുടെ പൊതു ശത്രുവായ ഇസ്രായേലിനെ ഭയപ്പെടുത്തുന്നത്.
Post Your Comments