കറാച്ചി: പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ, ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കറാച്ചി ബച്ചാവോ തെഹ്രീക്ക് എന്ന സംഘടനയിലെ പ്രമുഖ സ്ഥാനം വഹിക്കുന്നയാളാണ് അക്രമത്തിനിരയായത്. പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന സംഘടനയാണ് കറാച്ചി ബച്ചാവോ തെഹ്രീക്ക്. സംഘടനയുടെ ആഭിമുഖ്യത്തിൽ ‘പീപ്പിൾസ് ക്ലൈമറ്റ് മാർച്ച്’ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്ത വ്യക്തിയെ ശനിയാഴ്ച രാത്രി അക്രമികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
മാർച്ച് സംഘടിപ്പിക്കുന്നതിന് തലേന്ന്, സംഘടനാ യോഗം കഴിഞ്ഞു നസീമാബാദിലെ തന്റെ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. തുടർന്ന്, മൂന്നു മണിക്കൂറോളം പിടിച്ചു വയ്ക്കുകയും ബലമായി ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. അക്രമികൾ മാർച്ചിനെകുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് തന്നെ മർദ്ദിച്ചതായും ആക്ടിവിസ്റ്റ് പറഞ്ഞു.
Post Your Comments