
അടിമാലി: ജയിലില്‍ പോകാന്‍ ആശുപത്രിയിൽ പരാക്രമം നടത്തി രോഗി. അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാൻ ചൊവ്വാഴ്ച ആശുപത്രിയിൽ പരാക്രമം കാട്ടിയത്. ഒ.പി ബ്ലോക്കിലെ ജനലിന്‍റെ ഗ്ലാസ് തകര്‍ത്തു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
തുടർന്ന് യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ ജയിലിലേക്ക് മാറ്റണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍ വെച്ച് അക്രമാസക്തനാവുകയായിരുന്നു.
Read Also : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയേറും: കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരം
എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്പുവടിയുമായി എത്തിയ നിഷാദ് ആശുപത്രിയില്‍ പരാക്രമം നടത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് നേരെയും രോഗികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ട ഇയാൾ ഒ.പിയിലെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. തുടർന്ന് പൊലീസ് എത്തി കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ അരമണിക്കൂര്‍ ഡ്യുട്ടി ബഹിഷ്‌കരിച്ചു.
Post Your Comments