ThiruvananthapuramKeralaNattuvarthaNews

സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കാൻ നിയമനിർമ്മാണം ആലോചിക്കും: ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം : സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കുന്ന വിഷയം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കും. പുനഃസംഘടിപ്പിച്ച വയോജന കൗണ്‍സിലിന്റെ ആദ്യയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read : ‘ഞങ്ങൾ പാകിസ്ഥാനെതിരല്ല, അവരുടെ രാഷ്ട്രീയ നയത്തോട് എതിരാണ്’: പാകിസ്ഥാൻ ഭക്ഷ്യമേള നടത്താൻ തീരുമാനിച്ച ഹോട്ടലുടമ പറയുന്നു

കേന്ദ്ര വയോജനസംരക്ഷണ നിയമം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയതിന് കേന്ദ്രസര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രനിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്തതും വയോജനസംരക്ഷണത്തിൽ കൂടുതല്‍ ഫലപ്രദവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്രനിയമനിര്‍മ്മാണത്തിന്റെ സാദ്ധ്യത പരിശോധിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

വയോജനമേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആവിഷ്കരിച്ച മെഡിസെപ് മാതൃകയില്‍ വയോജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിശോധിക്കാൻ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും. വാര്‍ദ്ധക്യപെന്‍ഷന് അര്‍ഹതയുള്ള എല്ലാ വയോജനങ്ങളെയും വയോമിത്രം പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യവും പരിശോധിക്കാൻ നിർദ്ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button