ന്യൂഡല്‍ഹി : ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ്ദാണ് ജമ്മു കശ്മീര്‍ പോലീസ്. ജയ്‌ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പോലീസ് ബസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു.
ശ്രീനഗറിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് അക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
Read Also : യു.എസ് ചുഴലിക്കാറ്റിൽ മരണം 100 കടന്നേക്കും : ബൈഡൻ ഇന്ന് കെന്റക്കി സന്ദർശിക്കും
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പോലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ട് ഭീകരർ പോലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. ജമ്മു കശ്മീർ പോലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
Post Your Comments