Latest NewsKeralaNews

ഗോത്രവർഗ മേഖലയിലെ ഭക്ഷ്യഭദ്രത: സെമിനാർ സ്പീക്കർ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കലും ആസ്പദമാക്കി 16 ന് രാവിലെ 10.30 മുതൽ പട്ടം ലീഗൽ മെട്രോളജി ഭവൻ കോൺഫറൻസ് ഹാളിൽ ഏകദിന സെമിനാർ നടത്തും. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും.

Read Also: മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി, സ്ട്രോക്ക് ആണോയെന്നാണ് ഭയന്നു: ബീന ആന്റണിയുടെ ഭർത്താവ് മനോജ് പറയുന്നു

ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. ആനിൽ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഗോത്രവർഗ ജനതയുടെ തനത് ഭക്ഷ്യ വിവസ്ഥയിലെ മാറ്റങ്ങളും പോഷകാഹാര സുരക്ഷയും, ഗോത്രവർഗ ജനതയുടെ പോഷകാഹാര സുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ. സുമ. റ്റി.ആർ, ഡോ. സി.എസ്. ചന്ദ്രിക എന്നിവർ വിഷയം അവതരിപ്പിക്കും. ഗോത്ര വർഗ ജനതയുടെ തനത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയിൽ നടപ്പാക്കിയ ‘നമത് വെള്ളാമെ’ പദ്ധതിയെക്കുറിച്ച് സി. ജയകുമാർ അനുഭവം പങ്കുവയ്ക്കും. സെമിനാറിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് കമ്മീഷൻ സംസ്ഥാന സർക്കാരിന് ശുപാർശകൾ സമർപ്പിക്കും.

Read Also: മന്ത്രി ബിന്ദു നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം, രാജിവെക്കണം : എം.ടി. രമേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button