തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള താത്കാലിക ബാച്ചുകളിലെ ബാച്ചുകളിലെ സീറ്റുകളും നിലവിലുള്ള ഒഴിവുകളും പ്രസിദ്ധീകരിച്ചു. സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ ഇന്ന് രാവിലെ പത്ത് മണിമുതല്‍ വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മെറിറ്റ്, സ്പോര്‍ട്സ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.
Read Also : ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍
സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകള്‍ 20ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാനുള്ളവര്‍ക്കും 20ന് രാവിലെ 10 മുതല്‍ അപേക്ഷ നല്‍കാം.
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താത്കാലികമായി 79 അധിക ബാച്ചുകളാണ് അനുവദിച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കൊമേഴ്സിന് പത്തും ഹ്യുമാനിറ്റീസിന് നാല്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
Post Your Comments