ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു : സംസ്ഥാനത്തു ഭീതിപ്പെടുത്തുന്ന സാഹചര്യമെന്ന് ഹൈക്കോടതി

കൊച്ചി: പോത്തന്‍കോട്കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി.
ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു.

Also Read : കെ റെയില്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്ത് വിടണമെന്ന് ഉമ്മന്‍ ചാണ്ടി

ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത്? എവിടേക്കാണ് നമ്മുടെ പോക്ക്?’ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പട്ടിക വിഭാഗക്കാര്‍ക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ്, പോത്തന്‍കോട് കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button