ന്യൂഡല്‍ഹി : കാശി ക്ഷേത്രത്തിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്ടർ ഉപയോഗിച്ചതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. ‘ഒരു ഹിന്ദുവും ടെലിപ്രോംപ്ടർ സംവിധാനവുമായി ക്ഷേത്രം സന്ദർശിക്കില്ല. ഹിന്ദുത്വവാദികളാണ് അങ്ങനെ പോവുക’- പ്രധാനമന്ത്രി ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ച് കാശിയില്‍ പ്രസംഗിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട്
ബി.വി. ശ്രീനിവാസ് ഫേസ്ബുക്കിൽ കുറിച്ചു.
മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം നോക്കി വായിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് ടെലിപ്രോംപ്റ്റര്‍. കാശിയിലെ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ഇത് ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പരിപാടിക്കെത്തുമ്പോഴും ടെലിപ്രോംപ്റ്ററുമായി എത്തിയതിനെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആശയം സൂചിപ്പിച്ചുകൊണ്ടാണ് ബി.വി ശ്രീനിവാസ് വിമര്‍ശിച്ചത്.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യത്യാസം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പ്രസംഗം. ‘ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അര്‍ഥങ്ങളുള്ള വാക്കുകളാണ്. ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. 2014 മുതല്‍ ഹിന്ദുത്വവാദികള്‍ അധികാരം കൈയ്യാളുകയാണ്. നമുക്ക് ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം തിരികെ കൊണ്ടുവരണം’- രാഹുൽ പറഞ്ഞു.
Post Your Comments