കൊച്ചി: തലയില്‍ ചുമടെടുക്കുന്നത് മാനുഷിക വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും കേരള ഹൈക്കോടതി. തലയില്‍ ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ച കോടതി ഇത് നിരോധിക്കേണ്ടതാണെന്ന് വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളില്‍ തലച്ചുമട് എന്ന ജോലിയില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കോടതിയുടെ പ്രസ്താവന. യന്ത്രങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് തലച്ചുമട് എടുത്തിരുന്നതെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു.
ചുമട്ട് തൊഴിലാളികളില്‍ ചിലര്‍ക്ക് തലച്ചുമട് എടുക്കണമെന്ന ആഗ്രഹത്തിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യങ്ങളാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. അതേസമയം തൊഴിലാളികളെ സംരക്ഷിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Post Your Comments