മോസ്‌കോ: റഷ്യൻ നിർമ്മിത എസ്-500 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യയാവുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്. എനിക്ക് താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ ഇത് സംഭവ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനമായ
എസ്-400, ഇന്ത്യയുടെ ആവശ്യാർത്ഥം റഷ്യ വിതരണം ചെയ്തു തുടങ്ങി. ഓരോ യൂണിറ്റുകളായി സമുദ്ര, വ്യോമ മാർഗ്ഗേനയാണ് ഈ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയിൽ എത്തിക്കുക. ആകെ മൊത്തം അഞ്ചെണ്ണമാണ് ഇന്ത്യ ഓർഡർ ചെയ്തിരിക്കുന്നത്.
റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിനു ശേഷം, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക കരാറുകൾക്കായി ലോകം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
Post Your Comments