Latest NewsIndiaNews

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ യുവാക്കളെ മർദ്ദിച്ച ശേഷം തുപ്പൽ നക്കിച്ചു: സ്ഥാനാർത്ഥിയ്‌ക്കെതിരെ പരാതി

പാറ്റ്‌ന : തദ്ദേശ തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ വിസമ്മതിച്ച യുവാക്കളോട് സ്ഥാനാർത്ഥിയുടെയും കൂട്ടാളികളുടെയും ക്രൂരത.അരുരാഗ്ബാദിലെ സൻഗനാ ഗ്രാമത്തിലാണം സംഭവം. ഗ്രാമവാസിയായ അനിൽ കുമാർ, മഞ്ജിത്ത് കുമാർ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.

ബീഹാറിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ബൽവന്ത് സിംഗും കൂട്ടാളികളും യുവാക്കളെ സമീപിച്ചു. എന്നാൽ, വോട്ട് ചെയ്യില്ലെന്നും, അത് തങ്ങളുടെ ഇഷ്ടമാണെന്നും യുവാക്കൾ പറഞ്ഞു. തുടർന്ന് കൂട്ടാളികൾ ഇവരെ മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ച് അവശരാക്കിയ ശേഷം ഇരുവരെയും കൊണ്ട് കൂട്ടാളികൾ ബൽവന്തിന്റെ തുപ്പൽ നക്കിച്ചു. ഇതിന് പുറമേ യുവാക്കളെ മുട്ടുകുത്തി നിർത്തുകയും അപമാനിക്കുകയും ചെയ്തു. സംഭവത്തിൽ യുവാക്കൾ നൽകിയ പരാതിയിൽ ബൽവന്തിനെയും,കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also  :   ദക്ഷിണാഫ്രിക്കന്‍ പര്യടനം: ആദ്യ പരിശീലന സെഷനില്‍ കോഹ്‌ലി പങ്കെടുത്തില്ല

അതേസമയം യുവാക്കളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ ബൽവന്ത് സിംഗിന്റെ കൂട്ടാളികളിൽ ഒരാൾ വീഡിയോയിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button