
അങ്കമാലി: ദേശീയപാത കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീറാണ് പൊലീസ് പിടിയിലായത്.
ജില്ല റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. കേസിൽ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ്, ഒക്കൽ പടിപ്പുരക്കൽ വീട്ടിൽ ഫൈസൽ, ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി റോഡിൽ ഇറക്കി വിട്ടു : മത്സ്യവാഹനം ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി
123 പൊതികളിലായി 225 കിലോ കഞ്ചാവാണ് ആന്ധ്രയിലെ പഡേരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് വാഹനങ്ങളിലായി കടത്തിയത്. ഇസ് സംബന്ധിച്ച് എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സംഘം കറുകുറ്റിയിൽ പിടിയിലായത്. നേരത്തെ പിടിയിലായ മൂന്നു പ്രതികളെയും പൊലീസ് ആന്ധ്രയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നുപേരും റിമാൻഡിലാണ്.
റൂറൽ ഡിസ്ട്രിക് ആൻറി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീം, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു, എസ്.ഐമാരായ ടി.എം സൂഫി, എം.ജി. വിൻസന്റ്, എ.എസ്.ഐമാരായ ആന്റോ, ദേവസി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത മുനീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments