തൃപ്പൂണിത്തുറ: ജോലിക്കു വന്ന വീട്ടിലെ അലമാര കുത്തിത്തുറന്നു സ്വർണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിനു സമീപം മതിയത്ത് വീട്ടിൽ ഷിജിനെ(31) യാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പെട്ടെന്നു തന്നെ പൊലീസ് പിടിയിലാകുവാൻ ഇടയാക്കിയതു കൈയിലുണ്ടായിരുന്ന സ്വർണപ്പണയച്ചീട്ടാണ്.
ഹിൽപാലസിനടുത്തു ചിത്രാഞ്ജലിയിൽ ഭവൻസ് സ്കൂളിനു സമീപമുള്ള വീട്ടിൽ നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരപ്പവന്റെ സ്വർണം മോഷണം പോയത്. ആഭരണം നഷ്ടപ്പെട്ടതറിഞ്ഞ ശരവണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹിൽപാലസ് പൊലീസ് പണിക്കു വന്നവരെ പരിശോധിച്ചപ്പോൾത്തന്നെ ഷിജിന്റെ പഴ്സിൽ നിന്നു സ്വർണം പണയം വച്ച രസീത് കണ്ടെത്തുകയായിരുന്നു.
Read Also : ‘ഗവർണർ എന്ന് പറയുന്നത് അനാവിശ്യമായ ആർഭാടം’: കാനം രാജേന്ദ്രൻ
ഹിൽപാലസ് പോലീസ് സ്റ്റേഷൻ സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐ അനില, എഎസ്ഐ സന്തോഷ്, സിപിഒമാരായ സജീഷ്, ഷാജി, ശ്യാം ആർ. മേനോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Post Your Comments