Latest NewsKeralaNewsCrime

ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നു പിടിച്ചു: 70-കാരൻ പിടിയിൽ

അടൂർ : മാതാവിനൊപ്പം ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച 70-കാരൻ അറസ്റ്റിൽ. തോലുഴം കുടമുക്ക് മാമ്മൂട് ചരുവിളയിൽ ശ്രീജിത്ത് ഭവനിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.കെ.എസ്.ആർ.ടി.സി കോർണറിലെ ബസ്ബേയിൽ നിന്നും മാതാവിനൊപ്പം ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസിൽ നിന്നിറങ്ങിയ വൃദ്ധൻ വിദ്യാർത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ മാതാവ് ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയും അടൂർ സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു.

Read Also  :  19 ആം വയസിൽ 46 കാരനുമായി വിവാഹം, അജിത്തുമായുള്ളത് മൂന്നാമത്തെ വിവാഹം: അജിത് നഷ്ടപരിഹാരം തരണമെന്ന് നസിയ

തുടർന്ന് എസ്.ഐ മനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും, പത്തോളം ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തോലുഴം ഭാഗത്ത് നിന്നും പ്രതിയെ സംബന്ധിച്ച സൂചന ലഭിക്കുകയും ഇയാളെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button