NattuvarthaLatest NewsKeralaNews

ജ്വല്ലറിയിൽ മോഷണം : രണ്ടു ലക്ഷത്തോളം രൂപയുടെ സ്വർണക്കട്ടി കവർന്നു

കോഴിക്കോട് : മേലേ പാളയത്തെ റാണി ജ്വല്ലറിയിൽ നിന്ന് രണ്ട് ലക്ഷത്തിനടുത്ത് വില വരുന്ന അഞ്ചേകാൽ പവൻ സ്വർണക്കട്ടി മോഷണം പോയി. ആഭരണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയാളാണ് മോഷണം നടത്തിയത്. കടയിലെത്തിയ ഇയാൾ തനിക്ക് രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് കടക്കാരനോട് പറയുകയും അൽപ്പം പഞ്ചസാരയോ മധുരമോ വേണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു.

Also Read :  കേരളത്തിന് കാര്യമായ സമയദോഷമുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ? പിഷാരടിയോട് രശ്മി നായര്‍

ഇതെടുക്കാനായി കടയുടമ അകത്തോട്ടു പോയപ്പോഴാണ് മേശയിൽ ഉണ്ടായിരുന്ന സ്വർണ കട്ടിയുമായി മോഷ്ടാവ് മുങ്ങിയത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button