KeralaLatest NewsIndia

ഡോക്ടർമാരുടെ സമരം തുടരുന്നു, രോഗികളെ തിരിച്ചയച്ചു: ഓപികളില്‍ വന്‍ തിരക്ക്, ശസ്ത്രക്രിയകള്‍ മാറ്റി

സംസ്ഥാനത്തെ മെ‍ഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി.

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം. ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി. ശസ്ത്രക്രിയ പ്രതീക്ഷിച്ചുവന്ന അവശരായ രോഗികളെപോലുമാണ് തിരിച്ചയക്കേണ്ടി വരുന്നത്. തിരുവനന്തപുരം മെഡി. കോളജ് ഒപിയില്‍ ഡോക്ടര്‍മാര്‍ പകുതിയില്‍താഴെ മാത്രമാണ്.
ഇതോടെ സംസ്ഥാനത്തെ മെ‍ഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും.

അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ചുള്ള സമരം ‌നാലാം ദിവസത്തിലേക്ക് കടന്ന് ഇന്ന് പിജി ഡോക്ടർമാർ സെക്രട്ടേറിയേറ്റ് മാർച്ചും നടത്തും. ഹൗസ് സർജൻമാർ അടിയന്തര, കോവിഡ് വിഭാഗങ്ങളിലൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.4 ശതമാനം സ്‌റ്റൈപൻഡ് വർധന, പി.ജി ഡോക്ടർമാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.

ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അധിക്ഷേപിക്കുകയും ചെയ്ത സംഭവം, ഒരാഴ്ച 60ലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി ഒ.പി. ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി വരെയാണ് ഒപി ബഹിഷ്‌കരണം. മറ്റ് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button