തിരുവനന്തപുരം : കേരളത്തിലെ 1666 വില്ലേജുകളില്‍ 89 എണ്ണം മാത്രമാണ് ഡിജിറ്റലായി സര്‍വേ ചെയ്തിരിക്കുന്നത്. 1550 വില്ലേജുകള്‍ അടുത്ത 4 വര്‍ഷം കൊണ്ട് ഡിജിറ്റലാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനായി റീബില്‍ഡ് കേരളയില്‍ നിന്നും 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍.
Also Read : കോവിഡ്, സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ : ഉത്സവ-വിവാഹ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പേര്‍
സംസ്ഥാനത്തെ ഓട്ടോമാറ്റഡ് വെതര്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഭൂരേഖകളുടെ ഡിജിറ്റലൈസേഷന് വേണ്ടിയുള്ള 2വര്‍ഷമായി മുടങ്ങി കിടക്കുന്ന ഫണ്ട് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും വേഗത വര്‍ദ്ധിപ്പിക്കണം എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ കണ്ടു ആവശ്യപ്പെട്ടുവെന്നും നാഷണല്‍ ഹൗസിങ് പാര്‍ക്കിലേക്ക് 20കോടിരൂപ കേന്ദ്ര സഹായം തേടിയെന്നും മന്ത്രി അറിയിച്ചു.
Post Your Comments