Latest NewsNewsLife Style

എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

വയറുനിറയെ അത്താഴം കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. അത്താഴം എപ്പോഴും ലഘുവായിരിക്കണം.

➤ അത്താഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ അത്താഴം കഴിക്കുന്നതാണ് ഉചിതം.

➤ രാത്രി ഏഴിനു മുമ്പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാൻ കാരണമാകുകയും ചെയ്യും.

➤ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കണം.

Read Also:- ദക്ഷിണാഫ്രിക്കന്‍ പര്യടനം: ആദ്യ പരിശീലന സെഷനില്‍ കോഹ്‌ലി പങ്കെടുത്തില്ല

➤ കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം.

➤ സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം

➤ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.

shortlink

Post Your Comments


Back to top button