
മോസ്‌കോ: ടാക്സി ഡ്രൈവറായി ജോലിചെയ്ത് പഴയ നാളുകൾ വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. തന്റെ ജോലിയിൽ നിന്നുള്ള വരുമാനം തികയാതെയായപ്പോൾ പാർട്ട് ടൈം ആയാണ് പുടിൻ ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്നത്.
‘റഷ്യ’ എന്ന് പേരുള്ള ഒരു ഡോക്യുമെന്ററി ചലച്ചിത്രത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. സെന്റ് പീറ്റേഴ്സ് ബർഗിലെ മേയറായിരുന്ന അനാറ്റോളി സോബ്ചാക്കിന്റെ ഓഫിസിലായിരുന്നു അക്കാലത്ത് പുടിൻ ജോലി ചെയ്തിരുന്നത്.
1990-ൽ, സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കൂടെ തകർന്നത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥ കൂടിയായിരുന്നു. കോടിക്കണക്കിന് ജനങ്ങൾ ദാരിദ്രത്തിലേക്ക് വീണു. വളരെ വലിയൊരു ശതമാനം സ്ത്രീകൾ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചു. ആയിരം വർഷത്തിനിടക്ക് റഷ്യ സാമ്പത്തികമായും സാംസ്കാരികമായും ഏറ്റവുമധികം അധപതിച്ച ദശാബ്ദമായിരുന്നു തൊണ്ണൂറുകൾ. അതിന്റെ അവസാനത്തോടെയാണ് പുടിൻ എന്ന അതികായന്റെ ഉദയം. അഴിമതിക്കാർ നിറഞ്ഞ ഭരണകൂടത്തെ തുടച്ചു നീക്കിയ പുടിനെയും സംഘത്തേയും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
Post Your Comments