Latest NewsInternational

ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാഷ്ട്രം ഇന്ത്യ : പാകിസ്ഥാന് 15ാം സ്ഥാനം

ന്യൂഡൽഹി: ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഇന്തോ-പസഫിക് മേഖലയിലെ 26 രാജ്യങ്ങളെ പരിഗണിച്ചതിൽ നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക ശേഷി, സൈനിക ശക്തി, പ്രതിരോധ ശേഷി, സാംസ്കാരിക സ്വാധീനം എന്നിവ പരിഗണിച്ചതിലൂടെയാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

നയതന്ത്രത്തിലൂടെ അമേരിക്കയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ചൈന രണ്ടാം സ്ഥാനത്തും ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്. പാകിസ്ഥാനിലെ വളർച്ചാ സൂചകങ്ങൾ ദയനീയമായതിനാൽ പതിനഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

അഞ്ചാം സ്ഥാനത്ത് റഷ്യ നിൽക്കുമ്പോൾ ആറും ഏഴും സ്ഥാനങ്ങൾ നേടിയിരിക്കുന്നത് ഓസ്ട്രേലിയയും ഉത്തര കൊറിയയുമാണ്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും 19, 20 സ്ഥാനങ്ങളിലാണ് നിൽക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button