ന്യൂയോർക്ക്: ഇറാൻ ബഹിരാകാശ വിക്ഷേപണത്തിന് ഒരുങ്ങുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. സെമ്നാൻ പ്രവിശ്യയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഇമാം ഖമീനി ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ടെസ്റ്റ് സെന്റർ ബഹിരാകാശ വിക്ഷേപണത്തിന് പൂർണ്ണ സജ്ജമാണെന്ന് ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്.
യു.എസ് ബഹിരാകാശ ചിത്രീകരണ കമ്പനിയായ പ്ലാനറ്റ് ലാബ്സ് ആണ് ഉപഗ്രഹം എടുത്ത ചിത്രങ്ങൾ പുറത്തു വിട്ടത്. ഇറാന്റെ ആണവായുധ വികസനപദ്ധതികൾ നിർത്തി വെക്കാൻ അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദം നടക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾ വിയന്നയിൽ പുരോഗമിക്കുമ്പോൾ ആണ് രഹസ്യമായുള്ള ഈ വിക്ഷേപണ മുന്നൊരുക്കം എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞവർഷം, ഇറാന്റെ പാരാമിലിറ്ററിയായ റവല്യൂഷണറി ഗാർഡ്, സ്വന്തമായി വിക്ഷേപിച്ച ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചിരുന്നു. എന്നാൽ പുറത്തു വന്ന ചിത്രത്തെ സംബന്ധിച്ച് പ്രതികരിക്കാൻ ഇറാൻ തയ്യാറായിട്ടില്ല.
Post Your Comments