![](/wp-content/uploads/2021/12/sans-titre-42.jpg)
കോഴിക്കോട്: റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയന്‍കുന്നന്റെ ചിത്രം വ്യാജമാണെന്ന വാദവുമായി മാധ്യമപ്രവര്‍ത്തകന്‍ മുബാറക്ക് റാവുത്തര്‍ രംഗത്ത് വന്നതോടെ നിലവിൽ മൂന്ന് വാരിയംകുന്നന്റെ മുഖമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. വാരിയംകുന്നന്റെ പേരിൽ നടക്കുന്ന ‘പ്രചാരണ’ത്തെ പരിഹസിച്ച് ശങ്കു ടി ദാസ് രംഗത്ത്. ‘ജഡ്ജസ് പ്ലീസ് നോട്ട്, വാര്യംകുന്നൻ നമ്പർ ത്രീ ഓൺ സ്റ്റേജ്’ എന്ന് ട്രോളി ശങ്കു ടി ദാസ് മുബാറക്ക് റാവുത്തറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
റമീസ് മുഹമ്മദ് ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പുറംചട്ടയിൽ ഉള്ളതാണ് യഥാർത്ഥ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു റമീസ് അവകാശപ്പെട്ടത്. റെമീസിന്റെ പുസ്തകവും ചിത്രവും വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു. ഇതോടെ, യഥാർത്ഥ വാരിയംകുന്നൻ അറുപത്തിനോട് അടുത്ത് പ്രായമുള്ള ആളായിരുന്നുവെന്നും കറുത്തിരുണ്ട നിറം ആയിരുന്നുവെന്നും കാണിച്ച് സംവിധായകൻ രാമസിംഹൻ (അലി അക്ബർ) പഴയ ഒരു ചിത്രം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാമത്തെ വാരിയംകുന്നൻ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അതേസമയം, ലണ്ടന്‍ ആസ്ഥാനമായ ഡെയ്‌ലി ന്യൂസ് 1921 സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച പത്രവാർത്തയിലുള്ള ആളാണ് യഥാര്‍ത്ഥ വാരിയന്‍ കുന്നന്‍ എന്ന് അവകാശവാദമുന്നയിച്ച റാവുത്തറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ വിമർശന കമന്റുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. റെമീസിന്റെ ‘സുൽത്താൻ വാരിയംകുന്നനിലെ’ കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തെ തള്ളിപ്പറഞ്ഞ റാവുത്തറിന് നേരെ വിമർശനം ശക്തമായതോടെ, വിശദീകരണം നൽകി മാധ്യമപ്രവർത്തകൻ രംഗത്തെത്തി.
‘വാരിയന്‍ കുന്നന്റെ ചിത്രം ആണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വെച്ച് വാരിയന്‍ കുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് 100 ശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയന്‍ കുന്നത്ത് ഹാജറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തിനേക്കാള്‍ സാമ്യത ഇതിനാണ്,’ എന്നായിരുന്നു മുബാറക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് പോസ്റ്റിനു താഴെ വിമർശനങ്ങൾ ഉയർന്നത്. ഇതോടെയാണ് ഈ പോസ്റ്റിനു താഴെ കമന്റായി മുബാറക്ക് റാവുത്തര്‍ വിശദീകരണം നൽകിയത്.
Post Your Comments