Latest NewsJobs & VacanciesEducationCareerEducation & Career

എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താത്കാലിക നിയമനം

കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താത്കാലിക നിയമനം. ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ മൂന്ന് ഒഴിവും റസ്റ്റോറന്റ് സര്‍വീസില്‍ ഒരു ഒഴിവും കുക്ക് തസ്തികയില്‍ ഒരു ഒഴിവും ഉള്‍പ്പെടെ അഞ്ച് ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നത്. ഇതിനായി കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നിശ്ചിത കോഴ്സ് പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Read Also : ലീഗ് നേതാവ് റിയാസിനെ അധിക്ഷേപിച്ച സംഭവം: രാഷ്ട്രീയ വിമര്‍ശനം വ്യക്തിപരമാകുന്നത് അംഗീകരിക്കില്ലെന്ന് സാദിഖലി തങ്ങള്‍

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഹൗസ് കീപ്പിംഗ്, റസ്റ്റോറന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് നിയമനത്തിന് താത്പര്യമുളളവര്‍ ഡിസംബര്‍ 21ന് രാവിലെ 11നും കുക്ക് തസ്തികയിലെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുവാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 22ന് താവിലെ 11നും അസല്‍ സര്‍ട്ടിഫിക്കറ്റുമായി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

താത്കാലികാടിസ്ഥാനത്തില്‍ നിയമിതരാകുന്നവര്‍ക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ വിനോദസഞ്ചാര വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനുളള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2360502 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button