
കൊച്ചി: പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് ചരക്കുമായി പോകുന്ന ട്രാക്ടറുകള്‍ തീര്‍ഥാടകര്‍ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍, പത്തനംതിട്ട ഡിവൈഎസ്പി, സന്നിധാനത്തെയും പമ്പയിലെയും സിഐമാര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ട്രാക്ടര്‍ ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ചരക്കു നീക്കത്തിനായി ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ കാനനപാതയില്‍ ട്രാക്ടര്‍ ഉപയോഗിക്കാമെന്നും ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
Post Your Comments