പത്തനംതിട്ട : ശബരിമലയില്‍ ഭക്തരുടെ തിരക്ക് കൂടുന്നു. മണ്ഡല, മകര വിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം വ്യാഴാഴ്ച വരെ എത്തിയത് 4,75,217 പേരാണ്. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത്. 36,279 പേരാണ് വ്യാഴാഴ്ച എത്തിയത്.
5,65,102 പേരാണ് എട്ടാം തീയതി വരെ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തിരുന്നത്. ഇതില്‍ 4,31,771 പേര് ദര്‍ശനത്തിനെത്തി. വെര്‍ച്വല്‍ ക്യു വഴി ബുക്കിംഗ് ലഭിക്കാത്തവര്‍ക്കായി നവംബര്‍ 19 മുതല്‍ തന്നെ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
Read Also : ജയിച്ചാൽ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം, ഗോവയിൽ പരമ്പരാഗത നൃത്ത ചുവടുകളുമായി പ്രിയങ്ക ഗാന്ധി
7,167 പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. നിലയ്ക്കലെ നാല് കൗണ്ടറുകളിലും വിവിധ ക്ഷേത്രങ്ങളിലുമായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments