ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്സിന് രംഗത്തെ പ്രധാനികളായ ഫൈസര്‍, തങ്ങളുടെ എതിരാളികളായ അസ്ട്രാസെനക വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയതായി റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ 4ന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുന്നയിക്കുന്നത്. അസ്ട്രാസെനക വാക്സിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്താന്‍ പല ആരോഗ്യ വിദഗ്ധര്‍ക്കും ഫൈസര്‍ പണം നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചാനല്‍ 4ന്റെ അവകാശവാദങ്ങളും തങ്ങള്‍ക്കെതിരായ ആരോപണങ്ങളും പൂര്‍ണമായും തള്ളികളയുന്നുവെന്ന് ഫൈസര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Read Also : ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് താഴെ സ്മൈലി : ബാങ്ക് ജീവനക്കാരിക്ക് സസ്പെന്ഷന്
ലോകാരോഗ്യ സംഘടന ആദ്യഘട്ടത്തില്‍ അടിയന്തിരാനുമതി നല്കിയ രണ്ട് വാക്സിനുകളാണ് ഫൈസറും അസ്ട്രാസെനകയും. കച്ചവടപരമായി നോക്കുമ്പോള്‍ ഇരുകൂട്ടരും എതിരാളികളാണ്. അസ്ട്രാസെനകയുടെ വാക്സിന് സ്വീകരിച്ചവര്‍ക്ക് കാന്‍സര്‍ ബാധിക്കാനിടയുണ്ടെന്നും പ്രതിരോധ ശക്തി കുറഞ്ഞ രോഗികളില്‍ ഫലപ്രദമല്ലെന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ ഫൈസര്‍ പണം നല്കി പറയിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പ്രചാരണങ്ങള്‍ കാനഡയിലടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments