മഹാരാഷ്ട്ര : ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്നതിനും പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read : ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ചര്‍ച്ചയാക്കി ചൈന : അപകടത്തില്‍ യു.എസിന് പങ്കുണ്ടാകാമെന്ന് തിരിച്ചടിച്ച് ചൈന
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭരണകൂടം അറിയിച്ചു. മാർഗനിർദേശങ്ങൾ ജനങ്ങൾ പൂർണമായും പാലിക്കണമെന്നും പ്രതിരോധനടപടികളുടെ ഭാഗമാകണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എത്രയും വേഗം തന്നെ എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Post Your Comments