Latest NewsNewsMobile Phone

മോട്ടോ ജി51 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: മോട്ടോ ജി51 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് സഹിതം എത്തുന്ന ആദ്യത്തെ മോട്ടറോള ഫോണായി മോട്ടോ ജി51 മാറി. എല്ലാ പുതിയ പ്രോസസറിനും പുറമെ, 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം, 5ജി പിന്തുണ, 30 മണിക്കൂര്‍ ബാറ്ററി ലൈഫ് എന്നിവയുമായാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. ഒരു സോളിഡ് മിഡ് റേഞ്ചര്‍ പോലെ തോന്നുന്ന മോട്ടോ ജി 51ല്‍ വലിയ ഡിസ്പ്ലേയും പിന്നില്‍ ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉൾപ്പെടുന്നു.

4ജിബി-64ജിബി വേരിയന്റിന് 14,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. സില്‍വര്‍, ഇന്‍ഡിഗോ ബ്ലൂ നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡിസംബര്‍ 16 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. 120 ഹേര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റും 240 ഹേര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റുള്ള 6.8 ഇഞ്ച് ഹോള്‍-പഞ്ച് എല്‍സിഡിയുമായാണ് ഫോണ്‍ വരുന്നത്.

2.2 ജിഗാഹേര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 പ്ലസ് എസ്ഒസി ചേര്‍ത്ത 4ജി റാമും 64ജിബി സ്റ്റോറേജുമാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും. 12 5ജി ബാന്‍ഡുകളെ പിന്തുണയ്ക്കുന്നു എന്നതാണ് സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. മോട്ടോ ജി51 ആന്‍ഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ..!!

50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സലും 2 മെഗാപിക്‌സല്‍ സെന്‍സറും അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 13 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 10വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡോള്‍ബി അറ്റ്മോസ് പിന്തുണയോടെയാണ് മോട്ടോ ജി51 വിപണിയിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button