KeralaLatest NewsNews

പിണറായിയുടെ ധാര്‍ഷ്ട്യം എ.കെ.ജി സെന്ററില്‍ മതി,കേസെടുത്തത് ലീഗിന്റെ റാലി കണ്ട് ഭയന്നതിനാല്‍: എം കെ മുനീര്‍

കോഴിക്കോട് : വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ മറുപടിയുമായി എം.കെ മുനീർ. പിണറായിയുടെ തിട്ടൂരം എകെജി സെന്ററിൽ മതിയെന്നും ലീഗിന്റെ തലയിൽ കയറേണ്ടെന്നും മുനീർ പറഞ്ഞു. ലീഗിന്റെ മഹാ സമ്മേളം കണ്ട് പിണറായിക്ക് സ്ഥലകാല ഭ്രമം സംഭവിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിന്റെ പഴയകാല നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള അണികളിൽ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണ്’- മുനീർ പറഞ്ഞു.

Read Also  :  വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി പുറത്താക്കി

‘വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളികളിൽ എടുത്തതാണോ? അത് നിയമസഭയിൽ എടുത്തതല്ലേ? നിയമസഭയിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ഞങ്ങൾ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം വേറെ ആളുകളോട് കാണിച്ചോട്ടെ. മുസ്ലീം ലീഗിന്റെ തലയിൽ കയറേണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് ഭയന്നാണ് മുഖ്യമന്ത്രിയുടെ പോലീസ് കേസെടുത്തത്. എന്നാൽ, കേസെടുത്ത് ലീഗിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. വഖഫ് ബോര്‍ഡ് വിഷയത്തെ രാഷ്ട്രീയമായി തുടര്‍ന്നും നേരിടും. സമരവുമായി ലീഗ് മുന്നോട്ട് പോകും’-മുനീർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button