കൊച്ചി: ഫോട്ടോഷൂട്ടിനായെത്തിയ മോഡലിനെ രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പിടിയിലായ ഒന്നാംപ്രതി മുഹമ്മദ് അജ്മലിനെ (28) യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ചാവക്കാട്ടെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാൾ പിടിയിലായത്. സംഭവ ശേഷം നാടുവിട്ട പ്രതിക്കായി അന്വേഷണ സംഘം രണ്ടു ദിവസമായി ചാവക്കാട്ട് തെരച്ചില്‍ നടത്തിവരികയായിരുന്നു. കായംകുളം പൊലീസ് സ്റ്റേഷനില്‍ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും ആയുധ നിരോധന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസുണ്ട്.
Read Also : കൊടുവള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട : മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
കേസിലെ രണ്ടാം പ്രതി സലിംകുമാറിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി ഷെമീര്‍, നാലാംപ്രതി ലോഡ്ജ് നടത്തിപ്പുകാരിയായ തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ ഒളിവിലാണ്.
നവംബര്‍ 28ന് ആണ് കേസിനാസ്പദമായ സംഭവം. മലപ്പുറത്തു നിന്ന് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ ഇടച്ചിറയിലെ ലോഡ്ജില്‍ ക്രിസ്റ്റീനയുടെ സഹായയോടെ അജ്മല്‍, ഷമീര്‍, സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്നു മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments