കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന് അടിപതറി തുടങ്ങിയെന്ന് സംവിധായകൻ ജോൺ ഡിറ്റോ. മുസ്ലീം സമുദായത്തെ തീവ്രവാദ സംഘടനകളിൽ നിന്ന് പ്രതിരോധിച്ച് ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടിയായി നിലനിന്ന മുസ്ലീം ലീഗിനു നേരെ അദ്ദേഹം വാക്കിൻ അരിവാളു വീശിയിരിക്കുകയാണെന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘മോദിപ്പേടി ഉയർത്തി ഇനി മുസ്ലീം സമുദായത്തെ പറ്റിക്കാനാവില്ല. അത് സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു ബി.ജെ.പിക്കാരനും ഇതുവരെ ലീഗിന്റെയും പാണക്കാട്ടു തങ്ങൾ മാരുടേയും രാഷ്ട്രീയ ആത്മീയ നേതൃത്തത്തെ പരിഹസിച്ചിട്ടില്ല. അട്ടിപ്പേറെന്ന താണതരം പദമുപയോഗിച്ച് അവഹേളിച്ചിട്ടില്ല. പാർട്ടിയിലെ പിണറായി വിരുദ്ധർ ഇതോടെ വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ഗവർണർ തന്നെ പിണറായി അഴിമതിക്കാരനാണെന്ന് പറഞ്ഞു കഴിഞ്ഞു. പതനം ആരംഭിച്ച് കഴിഞ്ഞു’, ജോൺ ഡിറ്റോ വ്യക്തമാക്കുന്നു.
സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പിണറായിയുടെ പതനം ആരംഭിക്കുകയാണ്. മുസ്ലീം സമുദായത്തെ തീവ്രവാദ സംഘടനകളിൽ നിന്ന് പ്രതിരോധിച്ച് ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടിയായി നിലനിന്ന മുസ്ലീം ലീഗിനു നേരെ അദ്ദേഹം വാക്കിൻ അരിവാളു വീശിയിരിക്കുന്നു. താൻ ചർച്ച ചെയ്ത സമസ്തയിലെ തങ്ങളാണോ പ്രവാചക പരമ്പരയിലേതെന്നു അനേകർ അംഗീകരിക്കുന്ന പാണക്കാട് തങ്ങൾമാരാണോ കേരളത്തിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയകാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന ചോദ്യമാണ് മുഖ്യൻ ഉന്നയിച്ചത്. സമാധാനകാംക്ഷികളായ ഭാരതീയ പൗരൻമാരായ മുസ്ലീം സമുദായാംഗങ്ങൾ ആണ് മുസ്ലീം ലീഗിൽ ഇന്നുമുള്ളത്. തീവ്രവാദത്തോട് മുഖം തിരിഞ്ഞാണ് എന്നും ലീഗിന്റെ നിൽപ്പ്.
പാണക്കാട്ട് തങ്ങൾ മാരും ഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങളുള്ള ലീഗാണോ വലുത് എന്നത് മുഖ്യന് ഉടൻ മനസ്സിലാവുന്നതാണ്. വഖഫ് നിയമനം PSC ക്ക് വിടുക എന്നാൽ വഖഫ് നിയന്ത്രണം പാർട്ടിക്കാർ ഏറ്റെടുക്കുന്നു എന്നു തന്നെ. PSC യിലെ പാർട്ടി തട്ടിപ്പുകളുടെ കഥകൾ നമുക്കറിയാമല്ലോ. മോഡിപ്പേടി ഉയർത്തി ഇനി മുസ്ലീം സമുദായത്തെ പറ്റിക്കാനാവില്ല. അത് സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു BJP ക്കാരനും ഇതുവരെ ലീഗിന്റെയും പാണക്കാട്ടു തങ്ങൾ മാരുടേയും രാഷ്ട്രീയ ആത്മീയ നേതൃത്തത്തെ പരിഹസിച്ചിട്ടില്ല. അട്ടിപ്പേറെന്ന താണതരം പദമുപയോഗിച്ച് അവഹേളിച്ചിട്ടില്ല. പാർട്ടിയിലെ പിണറായി വിരുദ്ധർ ഇതോടെ വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ഗവർണർ തന്നെ പിണറായി അഴിമതിക്കാരനാണെന്ന് പറഞ്ഞു കഴിഞ്ഞു. പതനം ആരംഭിക്കുകയാണ്.
Post Your Comments