Latest NewsIndiaNews

‘എന്റെ അച്ഛന്‍ ഒരു നായകന്‍ ആണ്, എന്റെ ചങ്ങാതിയും’: വിതുമ്പാതെ ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ്ന

ഡൽഹി: സംയുക്തസൈനിക മേധാവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും മരണപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടമായ ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡര്‍ക്ക് വിട നല്‍കി. അപകടത്തിൽ മരണപ്പെട്ട ബ്രിഗേഡിയർ ലഖ്‍വിന്ദർ സിംഗ് ലിഡ്ഡറിന്‍റെ മകളുടെ വാക്കുകൾ ഏതൊരു രാജ്യസ്നേഹിയെയും ഈറനണിയിക്കും. മൃതദേഹ പേടകത്തില്‍ തലവച്ചു വിതുമ്പിയ ഭാര്യ ഗീതിക ലിഡ്ഡറിന്റെയും പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ദേശീയപതാക ആവരണം ചെയ്തതുമായ മൃതദേഹ പേടകത്തിന് അരികെ കരയാതെ പിടിച്ചു നിന്ന മകള്‍ ആഷ്നയും ഏവരെയും നൊമ്പരപ്പെടുത്തി.

Also Read:2019 ലോക കപ്പ് ടീമിൽ റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു: രവി ശാസ്ത്രി

‘എനിക്ക് 17 വയസ്സ് ആകാന്‍ പോവുകയാണ്. ഇത്രയും കാലം അച്ഛൻ എന്റെ കൂടെ ഉണ്ടായിരുന്നു. അച്ഛൻ കൂടെയുണ്ടായിരുന്ന ആ സന്തോഷ ഓര്‍മകളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛന്‍ ഒരു നായകന്‍ ആണ്. എന്റെ ഉറ്റ ചങ്ങാതിയും കൂടെയാണ്. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദകന്‍. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങളുടെ വിധി. കൂടുതല്‍ നല്ല കാര്യങ്ങള്‍ ഭാവിയില്‍ ഞങ്ങളെ തേടിയെത്തിയേക്കാം’- ആഷ്ന പറഞ്ഞു.

ഭർത്താവ് വീരചരമം പ്രാപിച്ചിട്ടും കരയില്ല താനെന്ന് ഉറപ്പിച്ച് പറയുകയാണ് ഗീഥികയെന്ന ഭാര്യ. ‘അദ്ദേഹത്തിന് നല്ല യാത്രയയപ്പ് കൊടുക്കണം. പുഞ്ചിരിയോടെ വേണം വിട നല്‍കാന്‍’ എന്നായിരുന്നു ഗീതിക ലിഡ്ഡര്‍ പറഞ്ഞത്. ‘ജീവിതത്തെ വലിയ കണ്ണുകളിലൂടെ നോക്കിക്കണ്ട ഒരാളായിരുന്നു അദ്ദേഹം. അവസാനമായി കാണാന്‍ എത്രയെത്ര ആളുകളാണ് വന്നിരിക്കുന്നത്. മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്’- ഗീതിക പറഞ്ഞു. ദുഃഖം ധീരതയ്ക്ക് വഴി മാറുന്ന കാഴ്ചയ്ക്കും ബ്രാര്‍ സ്‌ക്വയര്‍ സാക്ഷിയായി. ‘ഞാനൊരു സൈനികന്റെ ഭാര്യയാണ്’- ഗീതിക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button