ബീജിങ്: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചൈനയില്‍ ചര്‍ച്ച. ഹെലികോപ്റ്റര്‍ അപകടത്തില്‍ ചൈനയ്ക്ക് പങ്കുണ്ടോ എന്ന് സംശയമുള്ളതായി വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് ഗ്ലോബല്‍ ടൈംസ് ആണ് ഇത് ചര്‍ച്ചയാക്കിയിരിക്കുന്നത്. പ്രതിരോധ രംഗത്തെ നിരവധി ലേഖനങ്ങളും പഠനങ്ങളും നടത്തുന്ന ബ്രഹ്മ ചെല്ലാനേയുടെ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ഇന്ത്യ സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരി ക്കുകയാണെന്നും നേരിട്ടോ അല്ലാതെയോ രാജ്യം ചൈനയ്ക്ക് മേല്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഇത്തരം ഊഹാപോ ഹങ്ങളും പ്രസ്താവനകളും അപ്രസക്തമാണെന്നും ഇന്ത്യയിലെ പ്രതിരോധ വിദഗ്ധരും പ്രതികരിച്ചു.
Read Also ; ഈ കണ്ണുനീര്‍ വെറുതെയാകില്ല: പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കാശ്മീര്‍ പൊലീസ്
റഷ്യയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്നും അമേരിക്കയ്ക്കും അപകടത്തില്‍ പങ്കുണ്ടാവില്ലേ എന്നുള്ള സംശയവും നിരത്തിയാണ് ചൈനീസ് കമ്യൂണിസ്റ്റ് മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നത്. ജനറല്‍ റാവത്തിനും സൈനികര്‍ക്കുമുണ്ടായ ദുരന്തം തികച്ചും ദൗര്‍ഭാഗ്യകരമെന്ന പ്രസ്താവനയാണ് ബീജിംഗ് ആദ്യം നടത്തിയത്. എന്നാല്‍ ചൈനയെ സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ചിലര്‍ നടത്തുന്നുവെന്ന രീതിയിലാണ് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ ബ്രഹ്മ ചെല്ലാനേയുടെ പ്രസ്താവന വളച്ചൊടിച്ചാണ് ഗ്ലോബല്‍ ടൈംസ് ചൈനയില്‍ ചര്‍ച്ചയുണ്ടാക്കിയതെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിശദീകരിക്കുന്നത്. ‘ചൈനയുമായി മാത്രമാണ് ഇന്ത്യന്‍ സൈന്യം 20 മാസത്തിലേറെയായി അതിര്‍ത്തിയില്‍ ശക്തമായ പ്രത്യാക്രമണവും ചെറുത്തുനില്‍പ്പും നടത്തുന്നത്. തികച്ചും ഒരു നിഴല്‍യുദ്ധമാണ് ചൈന നടത്തുന്നത്. ഇത്തരം എല്ലാ സാഹചര്യത്തിലും ഹിമാലയന്‍ മലനിരകളുടെ എല്ലാ സ്വഭാവവും നേരിട്ടറിയാവുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം നിര്‍ണ്ണായക ഘട്ടത്തിലാണ്. 2020ല്‍ തായ് വാന്റെ അതിശക്തനായ സൈനിക മേധാവി ജനറല്‍ ഷെന്‍ യീ മിംഗും മറ്റ് ഏഴുപേരും സമാനസാചര്യത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചതെന്നതും ഏറെ ദുരൂഹതയുണര്‍ത്തുന്നു. രണ്ടിലും ഇരുരാജ്യങ്ങളുടേയും ദീര്‍ഘകാലമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ഒരേ ഒരു രാജ്യവുമായിട്ടാണെന്ന് നാം മറക്കരുത്,’ ഇങ്ങനെയായിരുന്നു ബ്രഹ്മ ചെല്ലാനേയുടെ ട്വീറ്റ്.
ബ്രഹ്മ ചെല്ലാനെ തന്റെ അഭിപ്രായത്തില്‍ എവിടേയും ചൈനയെ നേരിട്ട് വിമര്‍ശിക്കുന്നില്ലെന്നും സമാനസാഹചര്യത്തില്‍ ആരും ചിന്തിച്ചുപോകുന്ന പുറമേ നിന്നുള്ള ഒരു സാദ്ധ്യതയെക്കുറിച്ച് തികച്ചും സാധാരണമായ ഒരു വാദം ഉന്നയിച്ചിട്ടേയുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments