AlappuzhaKeralaNattuvarthaLatest NewsNews

വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ച യു​വ​തി സ്വ​ർ​ണ​വും പ​ണ​വുമായി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​താ​യി പ​രാ​തി

ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഒ​രു​പ്രം അ​ഞ്ചാം വാ​ർ​ഡി​ൽ വാ​ട​ക​ വീ​ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന അ​മ്പി​ളി ശ​ര​വണനാണ് തട്ടിപ്പ് നടത്തി മുങ്ങിയത്

ചെ​ങ്ങ​ന്നൂ​ർ: വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ച യു​വ​തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത്​ മു​ങ്ങി​യ​താ​യി പ​രാ​തി. പ​ല​രി​ൽ​ നി​ന്നായി​ പ​ണ​വും സ്വ​ർ​ണ​വു​മാ​യിട്ടാണ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തത്. ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഒ​രു​പ്രം അ​ഞ്ചാം വാ​ർ​ഡി​ൽ വാ​ട​ക​ വീ​ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന അ​മ്പി​ളി ശ​ര​വണനാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.

ഇ​ല​മ്പി​ലാ​ത്ത് പ​ടീ​റ്റ​തി​ൽ പ​രേ​ത​നാ​യ ച​ന്ദ്രന്റെ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഭാ​ര്യ ത​ങ്ക​മ​ണി വീ​ട്​ നി​ർ​മി​ക്കാ​ൻ സ്വ​രൂ​പി​ച്ച​തും ത​നി​ക്കും മ​ക​നും ല​ഭി​ച്ച പെ​ൻ​ഷ​നും വാ​യ്പ​ക​ളു​മ​ട​ക്കം പ​ല ത​വ​ണ​ക​ളാ​യി അ​ഞ്ച​ര ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. ക​ല്യാ​ണ​ത്തി​ന്​ പോ​കാ​നാ​ണെ​ന്ന്​ പ​റ​ഞ്ഞ് ര​ണ്ട​ര പ​വന്റെ മാ​ല​യും ഒ​ന്ന​ര പ​വന്റെ ര​ണ്ടു മോ​തി​ര​വും വാ​ങ്ങി​യ ശേ​ഷം മ​ട​ക്കി​ത്ത​ന്നി​ല്ലെ​ന്നും പരാതിയിൽ പ​റ​യു​ന്നു. ചെ​റു​മ​ക​നെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ക്കാ​ൻ എ​ത്തി​യ പ​രി​ച​യ​ത്തി​ലാ​ണ് മ​ക​നെ പ​ഠി​പ്പി​ക്കാ​നും ഭ​ർ​ത്താ​വിന്റെ ചി​കി​ത്സ​ക്കു​മെ​ന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.

Read Also : പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇവരുടെ അ​ക​ന്ന​ ബ​ന്ധു​വാ​യ ചൈ​ത്ര​ത്തി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ജേ​ശ്വ​രി​യ​മ്മ, ബി​ന്ദു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെം പ​ക്ക​ൽ ​നി​ന്ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ ബാ​ങ്ക്​ പ​ലി​ശ ന​ൽ​കാ​മെ​ന്ന് പറഞ്ഞും തട്ടിയെടുത്തു. ഇ​വ​രുടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് സ്വി​ച്ച്​ ഓ​ഫ് ചെ​യ്​​ത നി​ല​യി​ലാ​ണ്. 81-ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി ഹെ​ൽ​പ​റാ​യ പു​ത്തു​വി​ള​പ്പ​ടി വാ​ലാ​ട​ത്ത് വ​ട​ക്കേ​തി​ൽ ഷീ​ലാ​കു​മാ​രി​യു​ടെ സ്വ​ർ​ണം പ​ണ​യം വെ​ച്ച 50000 രൂ​പ​യാ​ണ് തട്ടിയെടുത്തത്. ആരോടും പറയാതെ ന​വം​ബ​ർ 19ന്​ ​ര​ഹ​സ്യ​മാ​യി എ​ല്ലാ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യി കു​ടും​ബ​സ​മേ​തം വീട് വിട്ട് പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button