സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ അഞ്ചു റോഡുകളെ കുറിച്ചാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ഏറ്റവും അപകടകരമായ റോഡുകൾ ഏതെന്നു ചോദിച്ചാൽ പല സഞ്ചാരികളും (വിദേശികൾ ഉൾപ്പെടെ) തിരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ റോഡുകളാണ്. സഞ്ചാരികൾക്ക് പേടി പേടിസ്വപ്നമായി മാറിയ ആ അഞ്ച് റോഡുകളെ കുറിച്ച്..
1. സോജിലാ
ഒരു നിമിഷം ശ്രദ്ധ മാറിയാൽ നമ്മുടെ വാഹനം ചെന്നു പതിക്കുന്നത് 3538 മീറ്റർ താഴ്ചയിലേക്കാണ്. വീതി കുറഞ്ഞതും രണ്ടു വശങ്ങളിൽ മഞ്ഞുകൾ മൂടിയതുമായ സോജിലാ പാസ് രാജ്യത്തിലെ തന്നെ ഏറ്റവും അപകടകരമായ റോഡുകൾ ഒന്നാണ്. ശ്രീനഗറിൽ നിന്നും ലെഹ്യിലേക്ക് വരുമ്പോഴാണ് ഈ പാത. ശൈത്യ കാലങ്ങളിൽ മഞ്ഞു വീഴ്ച കാരണം ഈ റോഡുകൾ പൂർണമായും അടച്ചിടുകയാണ് പതിവ്.
2. നാഷണൽ ഹൈവേ 22
ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണ് നാഷണൽ ഹൈവേ 22. ബിഹാറിലെ സൻബറസയിൽ നിന്ന് ജാർഖണ്ഡിലെ ചാന്ദ്വയിലേക്കുള്ള ഈ ഹൈവേയുടെ നീളം 416 കിലോമീറ്ററാണ്. ചില സഞ്ചാരികൾ ഈ റോഡിനെ വിശേഷിപ്പിക്കുന്നത് സ്വർഗത്തിലേക്കുള്ള ഹൈവേ എന്നാണ്. പർവ്വതങ്ങളെ കീറിമുറിച്ചു ഉണ്ടാക്കിയെടുത്ത പാതയാണ് നാഷണൽ ഹൈവേ 22.
3. ലേഹ് മണാലി ഹൈവേ
ഈ പാതയിലൂടെ വാഹനം ഓടിച്ചു പോകുന്നത് തികച്ചും ദുഷ്കരമാണ്. 479 കിലോമീറ്റർ നീളത്തിലുള്ള ഈ റോഡ് കടന്നു പോകുന്നത് ലോകത്തിലെ തന്നെ ചില ഉയർന്ന പർവ്വതങ്ങൾക്കിടയിലൂടെയാണ്. പ്രതികൂല കാലാവസ്ഥകളും ഉയർന്ന നിരപ്പും കൊടും ശൈത്യവും പിന്നെ വികസനമില്ലായ്മയും കാരണമാണ് ഈ പാതയിലൂടെയുള്ള യാത്ര പ്രയാസമേറിയത്.
4. കിഷ്ത്വാർ
114 കിലോമീറ്റർ നീളമുള്ള കിഷ്ത്വാർ റോഡ് സ്ഥിതി ചെയ്യുന്നത് ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ്. 100 മൈലുകളോളം കൈവരിയോ ഗ്വാർഡ് റയിലുകളോ ഇല്ലാത്ത ഇടുങ്ങിയതും ശക്തമായ കാറ്റിന്റെ ഭയപ്പെടുത്തലുകളും നിറഞ്ഞതാണ് ഈ റോഡ്. ജിപിഎസ് പോലും പ്രവർത്തിക്കാൻ മടിക്കുന്ന റോഡാണ് കിഷ്ത്വാർ. ഈ പാതയുടെ 50 കിലോമീറ്ററുകൾ ചിലപ്പോൾ വാക്കുകൾ കൊണ്ടോ ചിത്രങ്ങൾ കൊണ്ടോ പറഞ്ഞാൽ പോലും മനസിലാക്കാൻ കഴിയാത്തവിധം അപകടകരമാണ്.
Read Also:- ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങൾ..!!
5. ത്രീ ലെവൽ സിഗ്സാഗ് റോഡ്
സമുദ്രനിരപ്പിൽ 10,000 അടി ഉയരത്തിൽ നിൽക്കുന്ന ഈ സ്പൈറൽ റോഡ് ഏറ്റവും സുന്ദരമായ കാഴ്ചയാണ് ഓരോ യാത്രികനും നൽകുന്നത്. സിക്കിമിലാണ് ത്രീ ലെവൽ സിഗ്സാഗ് റോഡ് സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ നിരകളുടെ സൗന്ദര്യം ഈ സ്പൈറൽ റോഡിൽ നിന്നും നമുക്ക് അനുഭവിക്കാൻ സാധിക്കും. വെറും 30 കിലോമീറ്ററിനുള്ളിൽ തന്നെ നൂറിൽ കൂടുതൽ ഹെയർപിൻ വളവുകളാണ് ഈ പാതയിലുള്ളത്. ഏതു സീറ്റിലിരുന്ന് യാത്ര ചെയ്താലും തലകറങ്ങി പോകുന്ന തരത്തിലാണ് ഇതിന്റെ സിഗ്സാഗ് വളവുകൾ. ദുർബല ഹൃദയമുള്ളവർക്ക് ഒരിക്കലും യാത്ര ചെയ്യാൻ കഴിയാത്ത റോഡുകളിൽ ഒന്നായതുകൊണ്ട് ഇതിലൂടെ യാത്ര ചെയ്യാൻ പ്രത്യേക അനുമതി വാങ്ങണം.
Post Your Comments