ദോഹ: ഖത്തറിൽ സന്ദർശനം നടത്തി സൗദി കിരീടാവകാശി. ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഖത്തറിൽ സന്ദർശനം നടത്തുന്നത്. ദോഹയിൽ ഖത്തർ അമീറും സൗദി കിരീടാവകാശിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരു നേതാക്കളും സംസാരിച്ചു.
കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗൾഫ് പര്യടനം ആരംഭിച്ചത്. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്. ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. സൗദിയിൽ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സന്ദർശനം. ഈ മാസം പകുതിയോടെ റിയാദിൽ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്.
Post Your Comments